ജിലേബി എല്ലാ കുട്ടികളും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. പ്രത്യേകിച്ച് വൈകുന്നേരും സ്‌കൂള്‍ കഴിഞ്ഞ് ക്ഷീണിച്ച് വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് ജിലേബി കാണുമ്പോള്‍ വളരെ സന്തോഷമാകും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പൊതുവേ നമ്മള്‍ ജിലേബി കടയില്‍ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ഇന്ന് ഒരു വൈറൈറ്റിക്ക് ജിലേബി നമുക്ക്കവീട്ടില്‍ തയാറാക്കി നോക്കിയോലോ ?
ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍
ഗോതമ്പു പൊടി : 2 ഗ്ലാസ്
പഞ്ചസാര : 1 1/2ഗ്ലാസ്
മഞ്ഞള്‍ പൊടി : 1 ടീസ്പൂണ്‍
ഏലക്ക : 5എണ്ണം
ചെറുനാരങ്ങ : പകുതി
ബേക്കിംഗ് പൗഡര്‍ :1ടേബിള്‍ സ്പൂണ്‍
നെയ്യ് (വേണമെങ്കില്‍): 2 ടേബിള്‍ സ്പൂണ്‍
എണ്ണ, വെള്ളം :ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ആദ്യം ഗോതമ്പു പൊടി, മഞ്ഞള്‍പൊടി, ബേക്കിംഗ് പൗഡര്‍ എന്നിവ ചേര്‍ത്ത് ഒരുപാട് ലൂസ് ആക്കാതെ കലക്കിയെടുത്ത് ഒരു squeezer ല്‍ ആക്കി വെക്കുക. ശേഷം തിളച്ച എണ്ണയില്‍ ചുറ്റിച്ചു വറുത്തു കോരുക.
ഇനി പഞ്ചസാര 2 ഗ്ലാസ് വെള്ളത്തില്‍ പാനി ആക്കിയെടുക്കുക. അടുപ്പില്‍ നിന്ന് വാങ്ങിയ ശേഷം പകുതി നാരങ്ങ പിഴിഞ്ഞ് ഏലക്കായ പൊടിച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വറുത്തു വെച്ചിരിക്കുന്ന ജിലേബികള്‍ അതില്‍ മുക്കിയെടുക്കുക.
വേണമെങ്കില്‍ അല്‍പനേരം അതില്‍ മുക്കി വെക്കാം. ശേഷം പുറത്തെടുത്തു കഴിച്ചോളൂ. നെയ്യിന്റെ സ്വാദ് ഇഷ്ടമുള്ളവര്‍ക്ക് നെയ്യില്‍ വറുത്തു കോരാം. വേണമെങ്കില്‍ എണ്ണയില്‍ അല്പം നെയ്യ് മിക്‌സ് ചെയ്ത് വറുത്തെടുക്കാം.
Post Your Comments