ലണ്ടന്‍: ചുമരുകളില്‍ അനായാസം ചിലന്തികളെ പോലെ പാഞ്ഞുകേറുന്ന സ്പൈഡര്‍മാനെ സിനിമയില്‍ കണ്ടപ്പോള്‍ നമ്മളെല്ലാം ഒന്ന് അമ്പരുന്നു. എന്നാല്‍ ജീവിതത്തില്‍ അതേ കഴിവ് നേടിയ ഒരു വ്യക്തിയാണ് ഫ്രഞ്ച്കാരനായ അലയ്ന് റോബോര്‍ട്ട്. അമ്പര ചുംബികളായ കെട്ടിടങ്ങളെ കാല്‍ക്കീഴിലാക്കുന്ന അലയ്ന്റെ പ്രകടനം ഓരോ തവണയും ശ്വാസം അടക്കി പിടിച്ചാണ് കാണികള്‍ കാണുന്നത്. എന്നാല്‍ ഇത്തവണ ലണ്ടന്‍ നഗരത്തിലെ 72 അടി ഉയരമുള്ള ബഹബുനില കെട്ടിടം കീഴടക്കിയായിരുന്നു അലയ്ന്റെ പ്രകടനം. സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് അമ്പത്താറുകാരനായ അലയ്ന് ഈ നേട്ടം കൈവരിച്ചത്.
ലണ്ടനിലെ ഹെറോണ്‍ ടവറിലായിരുന്നു അലയ്ന്റെ പുതിയ പ്രകടനം. വെറും 50 മിനിറ്റിലാണ് അലയ്ന് ഹെറോണ്‍ ടവര്‍ കീഴടക്കിയത്. അലയ്ന്റെ പ്രകടനം കാണാന്‍ നിരവധി ആളുകളും കെട്ടിടത്തിനു താഴെ തടിച്ചു കൂടിയിരുന്നു. എന്നാല്‍ വിജയം കൈവരിച്ച അലയ്നെ ടവറിനു മുകളില്‍ കാത്തുനിന്ന പോലീസ് കൈയ്യോടെ പിടികൂടി. അനുമതിയില്ലാതെ കെട്ടിടത്തിനു മുകളില്‍ കയറിയതിനായിരുന്നു അറസ്റ്റ്.
#HeronTower #salesforcetower #london #climbing @BBCBreaking @BBCNews @itvnews @Channel4News pic.twitter.com/Wgp8oLUe9X
— Tom Bamborough (@tombamborough) October 25, 2018
Post Your Comments