പാരീസ്: എലിസബത്ത് ബോണിനെ ഫാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ജീൻ കാസ്ടെക്സിന്റെ രാജിയെ തുടർന്നാണ് എലിസബത്തിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.
ഫ്രഞ്ച് പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെ ജീൻ രാജി സമർപ്പിക്കുകയായിരുന്നു.
ഫ്രാൻസിലെ പ്രധാനമന്ത്രി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് എലിസബത്ത്. എഡിത്ത് ക്രേസണായിരുന്നു ആദ്യ വനിതാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1991-1992 ലായിരുന്നു ഇവരുടെ ഭരണകാലഘട്ടം.
2020 മുതൽ മക്രോൺ സർക്കാരിന്റെ തൊഴിൽമന്ത്രിയായിരുന്നു എലിസബത്ത്. ഗതാഗതമന്ത്രിയായിട്ടും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്രോണിന്റെ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ വളരെയധികം മാറ്റങ്ങളാണ് ഇവർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments