ബദാവുന്‍: പടക്കനിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബദാവുനിലായിരുന്നു സംഭവം. മൂന്നു പേര്‍ക്കു പരിക്കേറ്റു. സമീപത്തു പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം സ്ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നുവീണു. ഇത് വൻ ദുരന്തത്തിന് കാരണമായി. തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ജില്ലാ കളക്ടര്‍ നേരിട്ടെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments