അശ്ലീല വെബ്സൈറ്റുകളെ നിരോധിക്കുമ്പോള്‍ ഇല്ലാതാവുന്നത് രാജ്യത്തെ ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാഗമാണ്. ജനുവരിയില്‍ സിമിലര്‍ വെബ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും അധികം സന്ദര്‍ശകരുള്ള ആദ്യ പത്ത് വെബ്സൈറ്റുകളുടെ പട്ടികയില്‍ ആറാമതും ഏഴാമതുമായുള്ളത് യഥാക്രമം എക്സ് വീഡിയോസ്, എക്സ്എന്എക്സ്എക്സ എന്നീ പോണ് വെബ്സൈറ്റുകളാണ്. നിരോധിക്കപ്പെടുന്നവയുടെ കൂട്ടത്തില്‍ ഈ വെബ്സൈറ്റുകളും ഉള്‍പ്പെടുന്നുണ്ട്. പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഗൂഗിള്‍.കോം, ഗൂഗിള്‍.കോ.ഇന്‍ വെബ്സൈറ്റുകളാണ്.
മൂന്നാം സ്ഥാനത്തുള്ള ഫെയ്സ്ബുക്കിന് 189 കോടിയിലധികം ആളുകളാണ് ഇന്ത്യയില്‍ നിന്നും പ്രതിമാസ സന്ദര്‍ശകരായുള്ളത്. നാലാം സ്ഥാനത്തുള്ള യൂട്യൂബിനാകട്ടെ 117 കോടി സന്ദര്‍ശകരാണുള്ളത്.ആമസോണ്‍, വിക്കിപീഡിയ, ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റുകളാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ളത്. 2017 ലെ കണക്കനുസരിച്ച് 133 കോടിയോളം ആളുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 80 കോടിയിലധികം പോണ്‍വെബ്സൈറ്റ് സന്ദര്‍ശകര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അധികം സന്ദര്‍ശകരുള്ള ആദ്യത്തെ 20 വെബ്സൈറ്റുകളില്‍ നാലെണ്ണം പോണ് വെബ്സൈറ്റുകളാണ് എന്നാണ് സിമിലര്‍ വെബിന്റെ കണക്കുകള്‍ പറയുന്നത്.
സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ മാത്രമാണ് ഇപ്പോള്‍ ഈ ഉത്തരവ് പാലിച്ചിരിക്കുന്നതെങ്കിലും താമസിയാതെ മറ്റ് കമ്പനികളും ഉത്തരവ് നടപ്പിലാക്കാനിടയുണ്ട്. പോണ് വെബ്സൈറ്റുകള്‍ക്ക് ഇത്രയേറെ സ്വീകാര്യത രാജ്യത്തുണ്ടെങ്കിലും വെബ്സൈറ്റുകളെല്ലാം പ്രവര്‍ത്തിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. പോണ് ഉള്ളടക്കങ്ങളുടെ നിര്‍മാണവും വിതരണവും ഇന്ത്യ നിയമപരമായി വിലക്കുന്നുണ്ട്. 2015 ല്‍ പോണ്‍വെബ്സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നു.
Post Your Comments