KeralaLatest NewsIndia

അമിത് ഷാ നാളെ കേരളത്തിൽ ; ശബരിമല സമരത്തില്‍ നിലപാട് നിർണ്ണായകം

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട സമരപരിപാടികള്‍ അമിത് ഷാ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചി: വ്യത്യസ്ത പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ നാളെയെത്തും. ശനിയാഴ്ച രാവിലെ 10.15ന് വിമാനമാര്‍ഗം കണ്ണൂരില്‍ എത്തുന്ന അദ്ദേഹം 11 മണിക്ക് പുതുതായി പണി കഴിപ്പിച്ച പാര്‍ട്ടി യുടെ ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യും. അതിന് ശേഷം ഉച്ചയ്ക്ക് 1.50 ന് വിമാന മാര്‍ഗ്ഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട സമരപരിപാടികള്‍ അമിത് ഷാ വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയും അദ്ദേഹത്തോടൊപ്പമുണ്ടാകും.കണ്ണൂരില്‍ നിന്നും 2.50 ന് ഹെലിക്കോപ്ടറില്‍ അദ്ദേഹം ശിവഗിരിയിലേക്ക് പോകും. മഹാസമാധി നവതി ആഘോഷങ്ങളിലും അമിത് ഷാ പങ്കെടുക്കും. അന്നു രാത്രി തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ച ഡല്‍ഹിക്ക് മടങ്ങും. കണ്ണൂരിൽ ആദ്യം വിമാനമിറങ്ങുന്നത് അമിത് ഷാ ആണെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലേക്കെത്തുന്ന അമിത് ഷായ്ക്ക് വേണ്ടി പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാനുള്ള അനുമതി വിമാനത്താവള അധികൃതരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. അമിത് ഷായ്ക്ക് നിലവില്‍ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി ലെയ്‌സണിങ് (എ.എസ്.എല്‍) സുരക്ഷ കൂടിയുണ്ട്. ഇത് മൂലം കേന്ദ്രം സുരക്ഷാ ഏജന്‍സികള്‍ കൂടി അനുമതി നല്‍കിയാല്‍ വിമാനമിറക്കാന്‍ സാധിക്കുന്നതായിരിക്കും.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.ആര്‍.എയര്‍വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് അമിത് ഷായ്ക്ക് വേണ്ടി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

https://youtu.be/WPzkMgFnioM

shortlink

Related Articles

Post Your Comments

Related Articles


Back to top button