തിരുവനന്തപുരം : അറുപത്തിരണ്ടാമത് സ്കൂള്‍ കായിക മേളയുടെ ആദ്യ ദിനത്തിൽ 56 പോയിന്റുമായി എറണാകുളം മുന്നിൽ. പാലക്കാട് 40 പോയിന്റുമായി രണ്ടാം സ്ഥാനവും 31 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾ ആരംഭിച്ച് ആദ്യ പകുതിയില്‍ ശക്തമായ മുന്നേറ്റമായിരുന്നു എറണാകുളം നടത്തിയത്.ര്‍ഡില്‍സ്, ട്രാക്ക് ഇനങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. 400 മീറ്ററിലെ ആറ് വിഭാഗങ്ങളിൽ എറണാകുളം മികവ് തെളിയിച്ചു. സ്കൂളുകളില്‍ സെന്റ് ജോര്‍ജ് കോതമംഗലമാണ് മുന്നിലെത്തിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റ് ഞായറാഴ്ച സമാപിക്കും. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ.
Post Your Comments