KeralaLatest NewsNews

സ്‌കൂള്‍ കായിക മേള, ആദ്യ സ്വര്‍ണം പാലക്കാടിന്

3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്

 

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് ആദ്യ സ്വര്‍ണം. 3000 മീറ്റര്‍ ഓട്ടമത്സരത്തിന്റെ സീനിയര്‍ ബോയ്സ് വിഭാഗത്തില്‍ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. 3000 മീറ്റര്‍ ഓട്ടമത്സരം സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കോട്ടയത്തെ ദേവിക ബെന്നും സ്വര്‍ണ്ണം സ്വന്തമാക്കി.

Read Also: ഒരു നില കയറാൻ ക്ലിഫ് ഹൗസില്‍ പുതിയ ലിഫ്റ്റ്: നിർമ്മാണത്തിനായി 25.50 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

രാവിലെ ഏഴ് മണിക്ക് സീനിയര്‍ ആണ്‍കുട്ടികളുടെ മൂവായിരം മീറ്റര്‍ ഓട്ടമത്സത്തോടെയാണ് ട്രാക്കുണര്‍ന്നത്. ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയില്‍ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖര്‍ നായര്‍, യൂണിവേഴ്സിറ്റി സ്റ്റേഡിയങ്ങളില്‍ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം. സീനിയര്‍ വിഭാഗങ്ങളുടെ 3000മീറ്ററാണ് ആദ്യമത്സര ഇനം. എല്ലാ വിഭാഗങ്ങളുടേയും 400 മീറ്റര്‍ ഫൈനല്‍ മത്സരവും ഇന്ന് നടക്കും. ഇന്നൊഴികെ ബാക്കി ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെ മത്സരങ്ങള്‍ ഉണ്ടാകും. താമസ ഭക്ഷണ സൗകര്യങ്ങളില്‍ പഴുതടച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് മുഖ്യമന്ത്രിയാണ് മേള ഒദ്യോഗികമായി ഉത്ഘാടനം ചെയ്യുക. ദീപശിഖാ റാലിക്ക് ശേഷം മുന്‍ സ്‌കൂള്‍മീറ്റ് താരം ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ മീറ്റിന് ദീപം തെളിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button