തൃശൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ലോംഗ്ജംപിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. വയനാട് കാട്ടിക്കുളം ജിഎച്ച്എസ്എസിലെ മുഹമ്മദ് സിനാനാണ് കഴുത്തിന് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Also : സാമ്പത്തിക ബാധ്യത: എൻഡോസൾഫാൻ ദുരിത ബാധിതൻ തൂങ്ങി മരിച്ച നിലയിൽ
ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ലോംഗ്ജംപ് മത്സരത്തിനിടെയാണ് അപകടം നടന്നത്. ചാട്ടത്തിനിടെ കഴുത്ത് കുത്തി വീഴുകയായിരുന്നു. കായികമേള വേദിയിലുള്ള മെഡിക്കല്‍ സംഘം പരിശോധിച്ചപ്പോള്‍ പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Post Your Comments