ന്യൂഡല്‍ഹി: കാത്തിരിപ്പിനു വിരാമമിട്ട് ‘ട്രെയിന്‍ 18’ അടുത്തയാഴ്ച മുതല്‍ ട്രാക്കിലിറങ്ങും. തദ്ദേശീയമായി നിര്‍മിച്ച എന്‍ജിനില്ലാത്ത സെമി-ഹൈ സ്പീഡ് ട്രെയിനാണ് ഇത്. ട്രെയിന്‍ 18ന്റെ പരീക്ഷണ ഓട്ടം അടുത്തയാഴ്ച തുടങ്ങുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ട്രെയിന്‍ നിര്‍മിച്ചത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഇതിന്റെ നിര്‍മ്മാണം. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗത, ഓട്ടോമാറ്റിക് ഡോര്‍, വൈഫൈ, ഓരോ സീറ്റിനും വിഡിയോ സ്‌ക്രീന്‍, ജിപിഎസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയാണ് ട്രെയിന്‍ 18ന്റെ പ്രത്യേകതകള്‍. കൂടാതെ എക്‌സിക്യൂട്ടീവ് കോച്ചില്‍ 360 ഡിഗ്രി തിരിയാവുന്ന സീറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ‘ട്രെയിന്‍ 18’നെ ശതാബ്ദി എക്‌സ്പ്രസുകള്‍ക്ക് പകരമായി സര്‍വീസ് നടത്താനാണ് അധികൃതരുടെ തീരുമാനം.
Post Your Comments