Latest NewsKerala

കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല; എംഎം മണി

ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെ.

കല്‍പ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണമെന്നനും അല്ലാതെ കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും തുറനന്നടിച്ച് മന്ത്രി എം.എം മണി. പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നും ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെയെന്നും മന്ത്രി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്. ഇവിടെ കിടന്ന് കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു. പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button