KeralaLatest News

മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്‌

തിരുവനന്തപുരം: മന്ത്രിയുടെ മിച്ചഭൂമി തിരികെപ്പിടിക്കാതെ റവന്യൂവകുപ്പ്. തിരുവമ്പാടി എംഎല്‍എ ജോര്‍ജ്.എം.തോമസിന്റെ മിച്ചഭൂമിയാണ് റവന്യൂ വകുപ്പ് ത.ിരിച്ചുപിടിക്കാത്തത്. 8 വര്‍ഷം മുമ്പാണ് ഭൂമി അനധികൃതമെന്ന് കണ്ടെത്തിയത്. ഫയലുകള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഓഫീസിലില്ലെന്നാണ് ഭൂമി തിരിച്ച് പിടിയ്ക്കാത്തതിന് റവന്യൂവകുപ്പ് നല്‍കിയ മറുപടി. അതേസമയം പൂര്‍വിക സ്വത്തിനെയാണ് മിച്ചഭൂമിയായി കണക്കാക്കിയതെന്നാണ് എംഎല്‍എയുടെ വാദം. ഭൂമി തിരിച്ച് പിടിയ്ക്കണമെന്ന ലാന്‍ഡ് ബോര്‍ഡ് നിര്‍ദ്ദേശം ഇതുവരെയും നടപ്പാക്കാന്‍ റവന്യൂവകുപ്പ് ഇതുവരെ തയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button