
കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക സംസ്ഥാനമായ മിസോറാമില്‍ നിയമസഭാ തെരഞ്ഞടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ലാല്‍ തന്‍ഹാവല ഷെഡ്യൂള്‍ഡ് ട്രൈബ് സംവരണ മണ്ഡലങ്ങളായ ചാം ഫായി , സെര്ച്ചീപ്പ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. 40 നിയമസഭാ സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് ആണ് പ്രഖ്യാപിച്ചത്.
നവംബര്‍ 28നാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 2 മുതല്‍ നവംബര്‍ 9 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കന്‍ അനുവദിച്ചിരിക്കുന്ന സമയം. മിസോറാമില്‍ അധികാരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോണ്‍ഗ്രസ്.
മന്ത്രിമാര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നതാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ബി ജെ പി നേരിട്ട് മത്സരരംഗത്ത് ഇറങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് സ്വാധീനം കുറവാണ്.
https://youtu.be/2N_89R-Adrw
Post Your Comments