പുനലൂർ : ശക്തമായ ഇടിമിന്നലുണ്ടായതിനെ തുടർന്ന് കിഴക്കൻമേഖലയിൽ വീടിന് നാശനഷ്ടം സംഭവിച്ചു . പുനലൂർ പ്ലാച്ചേരി ശ്രീവിലാസത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. കുടുംബനാഥൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ കനത്ത മഴയ്ക്കൊപ്പമെത്തിയ ശക്തമായ ഇടിമിന്നലിലാണ് വീടിന്റെ ഒരുമുറി ഒഴികെയുള്ള പിൻഭാഗം നിലംപൊത്തിയത്. ഓടും ആസ്ബസ്റ്റോസ് ഷീറ്റും മേഞ്ഞ വീടായിരുന്നു.
ഇടിമിന്നലുണ്ടായ സമയത്ത് ഗോപി അടുക്കളയിൽ ചായ തയ്യാറാക്കുകയായിരുന്നു. ഈ മുറി ഒഴികെയുള്ള ഭാഗമാണ് നിലംപൊത്തിയത്. വിട്ടിനുള്ളിലെ വയറിങ്ങും ഉപകരണങ്ങളും നശിച്ചു. ബാങ്കിൽനിന്ന് രണ്ടുലക്ഷംരൂപ വായ്പയെടുത്ത് അടുത്തിടെയാണ് വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്.
Post Your Comments