KozhikodeKeralaNattuvarthaLatest NewsNews

ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം : സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് കാരമ്പാറമ്മല്‍ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്.

Read Also : നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കൽ: വിമർശനവുമായി കെ സുരേന്ദ്രൻ

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് ഇടിമിന്നലുണ്ടായത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബ മിന്നലേറ്റ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also : ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത! പ്രത്യേക അനുമതിയില്ലാതെ സിയാച്ചിനിൽ പ്രവേശിക്കാൻ അവസരം

അതേസമയം, സമീപ പ്രദേശമായ ആവിലോറയിലും സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button