വിതുര: ആര്യനാട് പഞ്ചായത്തിലെ ഇഞ്ചപ്പുരിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇഞ്ചപ്പുരി കൊടുങ്കണ്ണി വയലരികത്ത് വീട്ടിൽ എസ്. ശ്രീജ (40), കൊടുങ്കണ്ണി തടത്തരികത്ത് വീട്ടിൽ പി. വിജയ കുമാരി (58), മൈലമൂട് ഗ്രേസ്വില്ലയിൽ സുകുവിന്റെ മകൾ ജിഷ (ഒമ്പത്) എന്നിവർക്കാണ് മിന്നലേറ്റത്.
സുകുവിന്റെ വീടിന്റെ വയറിംഗ് കത്തി നശിക്കുകയും വീടിന്റെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും ചെയ്തു. പരിക്കേറ്റ ജിഷയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ വീട്ടുടമ ഷിബുവിന്റെ രണ്ട് പോത്തുകളും മിന്നലേറ്റ് ചത്തു.
ഷിബുവിന്റെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ് ശ്രീജയുടെ വീട്. ഇവിടെ നിന്നാണ് ശ്രീജക്കും വിജയകുമാരിക്കും മിന്നലേറ്റത്.
Post Your Comments