തിരുവനന്തപുരം: കേരള ഫയര്‍ഫോഴ്‌സില്‍ വനിതകളും എത്തുമ്പോള്‍ സ്വപ്നാ ജോര്‍ജിന് അത് അഭിമാന നിമിഷമാണ്. പിണറായി സര്‍ക്കാരിന്റെ ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനത്തിന് ചാലക ശക്തിയായത് സ്വപ്നാ ജോര്‍ജാണ്. കേരള ഫയര്‍ഫോഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് വനിതകളെ നിയമിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുവജന ക്ഷേമ ബോര്‍ഡ് അംഗമായിരുന്നു സ്വപ്നം. ഈ സമയത്താണ് ഫയര്‍ ഫോഴ്സില്‍ വനിതകളില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ തുടങ്ങിയ പോരാട്ടമാണ് ഫലം കാണുന്നത്. ഫയര്‍ വുമണുമാരെ നിയമിക്കാനുള്ള നടപടികള്‍ പി എസ് എസി തുടങ്ങി കഴിഞ്ഞു.
ശാരീരിക ക്ഷമത പോരെന്ന വാദവുമായാണ് ഫയര്‍ ഫോഴ്സില്‍ നിന്ന് വനിതകളെ മാറ്റി നിര്‍ത്തിയത്. ആര്‍ത്തവം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇതിനായി ചര്‍ച്ചയാക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഫയര്‍ ഫോഴ്സില്‍ ജോലി ചെയ്യാന്‍ സ്ത്രീകളെ അനര്‍ഹരാക്കുന്നില്ലെന്ന വാദമാണ് സ്വപ്ന ഉയര്‍ത്തിയത്. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതോടെ ആഗ്‌നി ശമനാ ദൗത്യനും സ്ത്രീകളെത്തുന്ന അവസ്ഥയെത്തി. വിദേശരാജ്യങ്ങളിലും മറ്റും ഫയര്‍ വുമണ്‍മാരുണ്ട്. ഇതെല്ലാം ചര്‍ച്ചയാക്കിയാണ് പിണറായി സര്‍ക്കാരിനെ കൊണ്ട് ചരിത്ര തീരുമാനം സ്വപനയുടെ ഇടപെടല്‍ കാരണം ഉണ്ടാകുന്നത്.
ആറ്റിങ്ങലിലെ കൊലപാതകത്തില്‍ നിന്നുള്ള യാത്രയാണ് ഫയര്‍ വുമണ്‍മാരിലേക്ക് എത്തുന്നത്. വക്കത്ത് നടുറോഡിലിട്ട് തല്ലിക്കൊന്ന മണക്കാട് വീട്ടില്‍ ഷബീറിനെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലത് മാത്രമായിരുന്നു. ഈ മകന്‍ നഷ്ടമായതോടെ അമ്മ നസീമയ്ക്ക് ആരുമില്ലാതെയായി.നബീസയുടെയും കുടുംബത്തിന്റെയും കഷ്ടപ്പാട് മനസിലാക്കിയ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചിലതെല്ലാം ചെയ്യാന്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഇതിന് മുന്നിട്ടെത്തി.
ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി വെഞ്ഞാറമൂട് ഫയര്‍സ്റ്റേഷനില്‍ നിയമനം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എഴുപത് വയസുവരെ നബീസയ്ക്ക് ജോലിയില്‍ തുടരാന്‍ കഴിയും. ഈ അമ്മയ്ക്ക് താങ്ങും തണലുമാകുന്ന തീരുമാനം എടുപ്പിച്ചത് സ്വപനാ ജോര്‍ജിന്റെ ഇടപെടലുകളുടെ ഫലമായിരുന്നു. ഇന്ന് നസീമ വര്‍ക്കല സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. അന്ന് സര്‍ക്കാര്‍ തീരുമാനങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയപ്പോഴാണ് സ്വപ്നാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ടത്. അന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റായിരുന്ന കരകുളം കൃഷ്ണപിള്ള, സാമൂഹ്യപ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന ഡി.സി.സി ജനറല്‍ സെക്രട്ടറിയായ അഡ്വ. സ്വപ്ന ജോര്‍ജിനെ ഷബീറിന്റെ വീട്ടുകാരോട് സംസാരിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
നസീമയ്ക്ക് വെഞ്ഞാറമൂട്ടില്‍ പുതുതായി തുടങ്ങുന്ന ഫയര്‍ സ്റ്റേഷനില്‍ ജോലിനല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സ്വപ്ന ജോര്‍ജ് സര്‍ക്കാരിന് നിവേദനം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍, 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പുണ്ടാക്കാന്‍ രമേശ് ചെന്നിത്തല ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബഹ്‌റയോട് ആവശ്യപ്പെട്ടു. നസീമക്ക് ജോലി ഉറപ്പാക്കാന്‍ ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയോടും മന്ത്രി ആവശ്യപ്പെട്ടു. ഇതാണ് നബീസയുടൈ കണ്ണീരൊപ്പിയത്. ഇതിന് ശേഷമാണ് ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമണ്‍മാരെ എത്തിക്കാനുള്ള പ്രയത്‌നം തുടങ്ങിയതും ആഭ്യന്തര മന്ത്രിക്കും കത്തെഴുതിയുതം. ഇത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നടപ്പിലായി.
Post Your Comments