Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധി; അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍

കോട്ടയം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ പ്രവര്‍ത്തനം അവതാളത്തില്‍. സേനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം അനുവദിക്കാത്തതിനെത്തുര്‍ന്ന് വകുപ്പ് ഏറെ ബുദ്ധിമുട്ടുകയാണ്. ഫോണ്‍ ബില്ലും ഇന്ധനത്തിന്റെ പണവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള പണവും നല്‍കാതെ വന്‍കുടിശികയിലാണ്. കൈയ്യില്‍ നിന്ന പൈസ ഇട്ട് മുടിഞ്ഞിരിക്കുകയാണ് ജീവനക്കാര്‍. സേനയുടെ വിപൂലീകരണത്തിന് അനുവദിക്കുന്ന പണം വകമാറ്റി ചിലവഴിക്കുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് തുകയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനും സര്‍ക്കാര്‍ പണം അനുവദിക്കാത്തിനെത്തുര്‍ന്ന് ഇവര്‍ തന്നെ അടയ്‌ക്കേണ്ടി വരുന്നു.
വാഹനത്തിന്റെ അറ്റകുറ്റപ്പണി തടത്തിയ ഇനത്തില്‍ വര്‍ക്ക്ഷോപ്പ്കാര്‍ക്ക് കൊടുക്കാനുള്ളത് ലക്ഷങ്ങളാണ്. ജീവനക്കാരുടെ കൈയ്യില്‍ നിന്നും വലിയ തുകകളാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കുന്നത്. റീജണല്‍ ഓഫീസില്‍ നിന്നുമാത്രം വാഹനത്തിന്റെ അറ്റക്കുറ്റപ്പണി ചെയ്തതിന് നല്‍കാനുള്ളത് 20 ലക്ഷം രൂപയിലേറെയാണ്. സ്വര്‍ണ്ണം പണയംവെച്ച് ഓഫീസിലെ വാഹനത്തിന്റെ ഇന്‍ഷ്വറന്‍സ് പുതുക്കിയ ജീവനക്കാരുണ്ട്. വന്‍കുടിശിക വന്നതോടെ ഇന്ധനം തരുന്നകാര്യത്തില്‍ പമ്പുകാരും മടിക്കുകയാണ്. സംസ്ഥാനത്ത് വിവിധ തരത്തിലുള്ള 685 വാഹനങ്ങളാണ് അഗ്‌നിരക്ഷാ സേനയ്ക്കുള്ളത്. റീജണല്‍ ഓഫീസും ജില്ലാ ഓഫീസും അടക്കം 91 യൂണീറ്റുകളാണ് സംസ്ഥാനത്തുള്ളത്. അഗ്‌നിരക്ഷാ സേന അവശ്യസര്‍വ്വീസ് ആയതിനാല്‍ ഇത് സംരക്ഷിക്കാന്‍ ജീവനക്കാര്‍ ബാദ്ധ്യസ്ഥരാകുന്നു.  സേന കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ വലിയൊരു തുകയാണ് ചെലവാക്കുന്നത്. ഓരോ യൂണീറ്റും ഇതിന്റെ ഉദ്ഘാടനത്തിന് 2000 രൂപ ചെലവാക്കേണ്ടി വന്നു. ഇതും ജീവനക്കാരുടെ കൈയ്യില്‍ നിന്നാണ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button