കായംകുളം: കയ്യാങ്കളിക്കിടെ മര്‍ദനമേറ്റ കൗണ്‍സിലര്‍ മരിച്ചു. കായംകുളം നഗരസഭയിലെ കകയ്യാങ്കകളിക്കിടെ മര്‍ദനമേറ്റ പന്ത്രണ്ടാം വാര്‍ഡ് സിപിഎം കൗണ്‍സിലറായ അജയനാണ് മരിച്ചത്. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചയെതുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ലുണ്ടാവുകയായിരുന്നു. രാവിലെ പത്തരയോടെ കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോഴേ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്നുണ്ടായ കയ്യാങ്കകളിയില്‍ 9 കൗണ്‍സിലര്‍മാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
സ്റ്റാന്‍ഡിനായി 35 സെന്റ് വസ്തു പൊന്നിന്‍വിലയ്ക്കും 30 സെന്റ് റോഡ് സൗകര്യത്തിനു സൗജന്യമായും ലഭ്യമാക്കാനുള്ള ചര്‍ച്ചയ്ക്കായിരുന്നു യോഗം.എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരം സമിതി റിപ്പോര്‍ട്ട് കൗണ്‍സിലര്‍മാര്‍ക്കു പഠിക്കാന്‍ നല്‍കണമെന്നു യുഡിഎഫ്, ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. തര്‍ക്കങ്ങള്‍ക്കു ശേഷം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും വിഷയം ചര്‍ച്ച ചെയ്യുന്നതു മറ്റൊരു കൗണ്‍സിലിലേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നു. എല്‍ഡിഎഫിലെ ഷാമില അനിമോന്‍ സംസാരിച്ചുകൊണ്ടിരിക്കെ മുസ്ലിം ലീഗ് അംഗം നവാസ് മുണ്ടകത്തില്‍ പ്രതിഷേധവുമായി എത്തിയതോടെയാണു രംഗം പ്രക്ഷുബ്ധമായത്. യുഡിഎഫിലെ പി.ഷാനവാസും എല്‍ഡിഎഫിലെ എസ്.കേശുനാഥും ഏറ്റുമുട്ടിയതോടെ സംഘര്‍ഷം രൂക്ഷമായി.
അംഗങ്ങള്‍ ചെയര്‍മാന്റെഡയസ് മറിച്ചു താഴെയിട്ടു. ബഹളമയമായ അന്തരീക്ഷത്തില്‍ ചെയര്‍മാന്‍ അജന്‍ഡ പാസാക്കി യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചതോടെ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ യു.മുഹമ്മദും ചെയര്‍മാനും തമ്മില്‍ പിടിവലിയുണ്ടായി. കസേര വീണ് വൈസ് ചെയര്‍പഴ്‌സന്‍ ആര്‍.ഗിരിജയുടെ കാലിനു പരുക്കേറ്റു.യുഡിഎഫ് അംഗങ്ങള്‍ വൈകിട്ട് 5 വരെ നഗരസഭാ ഹാളില്‍ ധര്‍ണ നടത്തി. മര്‍ദനമേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ യു ഡി എഫ് അംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു . ഇന്ന് നഗരസഭയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Post Your Comments