KeralaLatest News

കായംകുളം നഗരസഭയിൽ കൂട്ടത്തല്ല് ; സ്ത്രീകളുൾപ്പെടെ 9 കൗൺസിലർമാർക്കു പരിക്ക് : ഇന്ന് ഹർത്താൽ

ഇന്ന് നഗരസഭയിൽ ഹർത്താൽ ആചരിക്കുകയാണ്.

കായംകുളം (ആലപ്പുഴ) ∙ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ച നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലിനു വഴിയൊരുക്കി. 9 കൗൺസിലർമാർക്കു പരുക്കേറ്റു. രാവിലെ പത്തരയോടെ കൗൺസിൽ യോഗം ആരംഭിച്ചപ്പോഴേ തർക്കങ്ങളുണ്ടായി. സ്റ്റാൻഡിനായി 35 സെന്റ് വസ്തു പൊന്നിൻവിലയ്ക്കും 30 സെന്റ് റോഡ് സൗകര്യത്തിനു സൗജന്യമായും ലഭ്യമാക്കാനുള്ള ചർച്ചയ്ക്കായിരുന്നു യോഗം.എന്നാൽ, ഇതു സംബന്ധിച്ച സ്ഥിരം സമിതി റിപ്പോർട്ട് കൗൺസിലർമാർക്കു പഠിക്കാൻ നൽകണമെന്നു യുഡിഎഫ്, ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.

തർക്കങ്ങൾക്കു ശേഷം റിപ്പോർ‌ട്ട് നൽകിയെങ്കിലും വിഷയം ചർച്ച ചെയ്യുന്നതു മറ്റൊരു കൗൺസിലിലേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യമുയർന്നു. എൽഡിഎഫിലെ ഷാമില അനിമോൻ സംസാരിച്ചുകൊണ്ടിരിക്കെ മുസ്‌ലിം ലീഗ് അംഗം നവാസ് മുണ്ടകത്തിൽ പ്രതിഷേധവുമായി എത്തിയതോടെയാണു രംഗം പ്രക്ഷുബ്ധമായത്..യുഡിഎഫിലെ പി.ഷാനവാസും എൽഡിഎഫിലെ എസ്.കേശുനാഥും ഏറ്റുമുട്ടിയതോടെ സംഘർഷം രൂക്ഷമായി.

അംഗങ്ങൾ ചെയർമാന്റെഡയസ് മറിച്ചു താഴെയിട്ടു. ബഹളമയമായ അന്തരീക്ഷത്തിൽ ചെയർമാൻ അജൻഡ പാസാക്കി യോഗം പിരിച്ചുവിട്ടെന്ന് അറിയിച്ചതോടെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ യു.മുഹമ്മദും ചെയർമാനും തമ്മിൽ പിടിവലിയുണ്ടായി. കസേര വീണ് വൈസ് ചെയർപഴ്സൻ ആർ.ഗിരിജയുടെ കാലിനു പരുക്കേറ്റു.യുഡിഎഫ് അംഗങ്ങൾ വൈകിട്ട് 5 വരെ നഗരസഭാ ഹാളിൽ ധർണ നടത്തി. മർദനമേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ യു ഡി എഫ് അംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു . ഇന്ന് നഗരസഭയിൽ ഹർത്താൽ ആചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button