
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ആള്‍മാറാട്ടം നടത്തി പോലീസ് വേഷത്തില്‍ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പരാതി നല്‍കി. ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആണ് പരാതി സമര്‍പ്പിച്ചത്.
കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 43 ന്റെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്ന് പരാതിയില്‍ രാധാകൃഷ്ണന്‍ ആരോപിക്കുന്നു. സെക്ഷന്‍ 43 പ്രകാരം സര്‍വീസില്‍ ഉള്ളവര്‍ക്കല്ലാതെ പൊലീസ് യൂണിഫോം ധരിക്കാന്‍ സാധിക്കില്ല. പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്നത് കുറ്റകരമാണന്നിരിക്കെ സന്നിധാനത്ത് യുവതികളെ എത്തിക്കാന്‍ ആള്‍മാറാട്ടം നടത്തിയെന്ന് ബിജെപിയുടെ പരാതിയില്‍ പറയുന്നു.
ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞിരുന്നു. ശബരിമല വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെ പ്രതിഷേധത്തിൽ പങ്കെടുത്ത 200 ൽ പരം ആളുകൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തു പലയിടത്തും ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോർട്ട് ഉണ്ട്.
Post Your Comments