അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് അഞ്ച് പെട്ടി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഇറാന്‍ പൗരന്മാര്‍ അപ്പീലുമായി കോടതിയില്‍. മൂന്ന് പേരാണ് സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത്. തുടര്‍ന്ന് അബുദാബി ക്രിമിനല്‍ കോടതി ഇതില്‍ രണ്ടുപേര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. താന്‍ നിരപരാധിയാണെന്ന് മൂന്നാമന്‍ വാദിച്ചു. ഇംഗ്ലീഷോ അറബിയോ അറിയാത്ത പ്രതികള്‍ക്ക് വേണ്ടി ഭാഷ വിവര്‍ത്തനം ചെയ്യാന്‍ വേണ്ടി മാത്രമാണ് താന്‍ ഒപ്പം വന്നതെന്നായിരുന്നു ഇയാളുടെ വാദം.
അബുദാബിയിലെ സെന്‍ട്രല്‍ ബാങ്കില്‍ ഇവര്‍ എത്തിയ ശേഷം തങ്ങള്‍ക്ക് ബാങ്കില്‍ അഞ്ച് പെട്ടി സ്വര്‍ണ്ണം നിക്ഷേപമുണ്ടെന്നും അത് തിരികെ തരണമെന്നും ആവശ്യപ്പെടുകയായിരുന്നു. സ്വര്‍ണ്ണമുണ്ടെന്നു തെളിയിക്കാന്‍ ചില രേഖകള്‍ നല്‍കുകയും ചെയ്യ്തു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന് ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പരിശോധനയില്‍ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കില്‍ ഇവര്‍ക്ക് നിക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ബാങ്ക് ജീവനക്കാര്‍ അറിയച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥരെ പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
Post Your Comments