തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വിശ്വാസികളുടെ ഭയവും ആശങ്കയും ആളിക്കത്തിക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയിരുന്നു. വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്നും ബോര്‍ഡ് അംഗം അറിയിച്ചു. ചട്ടം ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമോ എന്ന് പരിശോധിച്ച് തീരുമാനിക്കുമെന്നും തന്ത്രിയെ മാറ്റാനുള്ള അവകാശമില്ലെങ്കില്‍ മോഹനരെ എങ്ങനെ മാറ്റിയെന്നും കെ.പി.ശങ്കരദാസ് പറഞ്ഞു.
Post Your Comments