Latest NewsSports

രക്താര്‍ബുദം: വേള്‍ഡ് റെസ്ലിംഗ് താരം, യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് തിരിച്ച് നല്‍കി, കണ്ണു നിറഞ്ഞ് കായിക ലോകം

ഇരുപത്തിരണ്ടാം വയസ്സു മുതല്‍ തനിക്ക് ഈ അസുഖമുണ്ടെന്നും 33കാരനായ റോമന്‍ റെയിന്‍സ് പറഞ്ഞു

റെസ്ലിംഗ് വേദികളില്‍ ആരാധകരെ എന്നും ആവേശത്തിലാഴ്ത്തിയ താരമാണ് റോമന്‍ റൈന്‍സ്. വളരെ സാധാരണ ജീവിതെ നയിച്ച് ജോ എന്ന് വ്യക്തിയില്‍ നിന്ന് ഒരുപാട് കടമ്പകള്‍ കടന്നാണ് അദ്ദേഹം ലാകം അറിയുന്ന റെസ്ലറായി മാറിയത്. എന്നാല്‍ ആരാധകര്‍ക്കെല്ലാം താങ്ങാവുന്നതിലും അപ്പുറം സങ്കടം നല്‍കിയാണ് അദ്ദേഹം തന്റെ റെസ്ലിംഗ് വേദിയോട് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ രോഗാവസ്ഥ തുറന്നു പറഞ്ഞായിരുന്നു ഈ വിടവാങ്ങല്‍. താന്‍ രക്താര്‍ബുദ ബാധിതനാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഇരുപത്തിരണ്ടാം വയസ്സു മുതല്‍ തനിക്ക് ഈ അസുഖമുണ്ടെന്നും 33കാരനായ റോമന്‍ റെയിന്‍സ് പറഞ്ഞു.

മണ്ടേ നൈറ്റ് റോയിലായിരുന്നു റോമന്‍ റൈന്‍സിന്റെ വികാരനിര്‍ഭയമായ വെളിപ്പെടുത്തല്‍. തന്റെ യൂണിവേഴ്സല്‍ ചാമ്പ്യന്‍ഷിപ്പ് താന്‍ ഉപേക്ഷിക്കുന്നതായും ഡബ്ല്യുഡബ്ല്യുഇയില്‍ നിന്നും വിട്ടു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞപ്പോള്‍ വിങ്ങലോടെയാണ് കായിക പ്രേമികള്‍ ഇത് കേട്ടിരുന്നത്. ആരുടേയും സഹതാപം എനിക്ക് വേണ്ട. എന്നെയോര്‍ത്ത് ആരു കരയരുത് എനിക്ക് എന്നെ തന്നെ വിശ്വാസമാണെന്നും റെയിന്‍സ് പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷമായി തനിക്കൊപ്പം ഈ രോഗമുണ്ട്. നിശ്ചയദാര്‍ഢ്യം കൊണ്ട് അതിനെ കീഴ്പ്പെടുത്തിയതായിരുന്നു ഞാന്‍. വീണ്ടും തിരികെ വന്നിരിക്കുന്നു 33കാരനായ റോമന്‍ റെയിന്‍സ് പറഞ്ഞു. മൂന്ന് കുട്ടികളുടെ പിതാവായ റെയിന്‍സ് റിങ്ങില്‍ നിന്നും താത്കാലികമായി മാറി നില്‍ക്കുകയാണെന്നും അറിയിച്ചു. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. മാസങ്ങളായി ഞാന്‍ നിങ്ങളോട് പറഞ്ഞതെല്ലാം കളവായിരുന്നു. എല്ലാ ആഴ്ചയും ഇവിടെയെത്തി ചാംപ്യനായി ഞാന്‍ മടങ്ങുമെന്ന എന്റെ പ്രഖ്യാപനം വെറും കളളത്തരമായിരുന്നു.എനിക്ക് ഇനി ഒരു പോരാളിയായി തുടരാന്‍ ആകില്ലെന്ന് മനസിലാക്കുന്നു. ഞാന്‍ എന്റെ യൂണിവേഴ്സല്‍ ചാംപ്യന്‍ഷിപ്പ് ഉപേക്ഷിക്കുകയാണ്. ഞാന്‍ കളളം പറയില്ല. നിങ്ങളുടെ ഓരോ പ്രാര്‍ത്ഥനയും ഞാന്‍ കൂടെ കൂട്ടും.

ഇതൊരു വിടവാങ്ങല്‍ പ്രസംഗമല്ലെന്നും  തിരിച്ചു വന്നേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു.. എനിക്കു വേണ്ടി, എന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി. എന്റെ ഭാര്യയ്ക്കും കുഞ്ഞുമക്കള്‍ക്കു വേണ്ടി തിരിച്ചു വരിക തന്നെ ചെയ്യും. സ്വന്തമായി ഒരു വീടുപോലും ഇല്ലാതെ നടു റോഡില്‍ കിടന്ന എന്നെ അവസരം തന്ന്  വലിയ താരമാക്കിയത് ഡബ്ല്യുഡബ്ല്യുഇ ആണ്. അന്ന് എനിക്ക് പണമോ ജോലിയോ ഒന്നും ഇല്ലായിരുന്നു. ചികിത്സയ്ക്ക് വേറെ മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. എന്റെ സ്പനം യഥാര്‍ത്ഥമാക്കിയത് നിങ്ങളാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് കുടുംബത്തോടൊപ്പം ചെലവഴിച്ച് ആരോഗ്യം ശ്രദ്ധിക്കുക എന്നതുമാത്രമാണെന്നും റെയിന്‍സ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button