KeralaLatest News

പാലക്കാട് ചിറ്റൂരിലെ കൂട്ടക്കൊലപാതകത്തിനു പിന്നിലെ കാരണത്തെ കുറിച്ച് പ്രതിയുടെ മൊഴി ഇങ്ങനെ

ചിറ്റൂര്‍ (പാലക്കാട്) : ‘മക്കള്‍ വലുതാകുമ്പോ അമ്മയെ കൊന്നത് എന്തിനാണെന്നു ചോദിക്കാതിരിക്കാനാണ് അവരെയും കൊന്നത്’. ചിറ്റൂരില്‍ ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ മാണിക്യനോടു മക്കളെ കൊന്നത് എന്തിനാണെന്നു പൊലീസ് ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരമാണിത്. ഞായറാഴ്ച രാത്രി ഭക്ഷണത്തിനുശേഷം ഭാര്യയും മക്കളും ഉറങ്ങിയെങ്കിലും ഇയാള്‍ രാത്രി 12 വരെ ഉച്ചത്തില്‍ പാട്ടു വച്ചു കേട്ടിരുന്നു. തുടര്‍ന്നു വെളുപ്പിനു 12നും 3നും ഇടയിലാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം.

മൂവരെയും ഉറക്കത്തില്‍ തന്നെ കൊലപ്പെടുത്തിയതിനാല്‍ ശബ്ദം പുറത്തു കേട്ടില്ല. തൊട്ടടുത്തു തന്നെ വാടകയ്ക്കു താമസിക്കുന്നവര്‍ പോലും സംഭവം അറിഞ്ഞിരുന്നില്ല. 3 പേരുടെയും കഴുത്തിനാണു വെട്ടേറ്റത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button