ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിയേറ്റുകള്‍ തുടങ്ങാന്‍ പദ്ധതി. സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം കൂടുതല്‍ ഏകോപിപ്പിക്കുന്നതിനും ജന സമ്പര്‍ക്കം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നിര്‍ദേശം.സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്ര സര്‍ക്കാര്‍ ഒാഫിസുകള്‍ ഒരു കുടക്കീഴിലേക്കു മാറ്റി സംസ്ഥാന സെക്രട്ടറിയേറ്റിനു സമാനമായ നിലയില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് പ്രവര്‍ത്തിക്കുന്ന ക്രമീകരണം മാത്രമാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു.
കേന്ദ്ര പൊതുമരാമത്തു വകുപ്പാണ് ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്. പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പുതിയ ക്രമീകരണത്തിലേക്ക് ചുവടുവെക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേന്ദ്ര സെക്രട്ടറിയേറ്റില്‍ മന്ത്രാലയങ്ങള്‍ക്ക് പൊതുജനങ്ങളുമായി ഇടപഴകുന്നതിന് പ്രത്യേക ക്രമീകരണമുണ്ടാകും. കേന്ദ്ര പദ്ധതികളെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ചര്‍ച്ചകള്‍, കേന്ദ്ര മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംസ്ഥാന സന്ദര്‍ശനത്തോടനുബന്ധിച്ച കൂടിയാലോചനകള്‍ എന്നിവയും ഇവിടെ നടക്കും.
മന്ത്രിസഭ യോഗത്തില്‍ പ്രാരംഭ ചര്‍ച്ച നടന്നതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് പ്രധാനമന്ത്രിയുടെ ഒാഫിസിലേക്ക് ഒൗപചാരിക മാര്‍ഗരേഖ കൊടുത്തിട്ടുണ്ട്
Post Your Comments