ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്ന് നീക്കിയതിനെതിരെ അലോക് വര്‍മ്മ സുപ്രിംകോടതിയില്‍. അലോക് വര്‍മയുടെ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുകയാണെന്ന് അലോക് വര്‍മ്മയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ആരോപിച്ചു. സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയിരുന്നു. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്‍കി.
ഇന്നലെ വൈകിട്ട് ചേര്‍ന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു സിബിഐ തലപ്പത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയുണ്ടായിരുന്നു. അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്‍. നാഗേശ്വര റാവുവിനാണ് സിബിഐ ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. സിബിഐ തലപ്പത്തെ ഉള്‍പ്പോര് പരസ്യമായതോടെ അലോക് വര്‍മ്മയുടെയും രാകേഷ് അസ്താനയുടെയും സിബിഐ ആസ്ഥാനത്തെ ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോടതി കയറിയിരുന്നു. ഒരു കോഴ കേസ് ഒതുക്കിതീര്‍ക്കാന്‍ ഇറച്ചി വ്യാപാരി മോയിന്‍ ഖുറേഷിയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് സിബിഐ ഉപ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരെ സിബിഐ തന്നെ കേസെടുത്തിരുന്നു.
Post Your Comments