ന്യൂയോര്‍ക്ക്: പ്രമുഖ വാർത്ത ചാനൽ സിഎന്‍എന്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി. തത്സമയ സംപ്രേഷണം നടക്കവേ ആയിരുന്നു സംഭവം അറിഞ്ഞത്. ഉടൻ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.സ്ഥാപനം പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ടൈം വാര്‍ണര്‍ ബില്‍ഡിംഗ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു. ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിൽ കണ്ട ദുരൂഹമായ പാക്കറ്റ് സ്ഫോടക വസ്തുക്കളാണെന്നാണ് സൂചന.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണിന്റെയും ഓഫീസുകളില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ചാനൽ അസ്ഥാനത്തും ഭീഷണി.
Post Your Comments