കൊല്ലം: സംസ്ഥാനത്ത് വീണ്ടും എടിഎം കവര്‍ച്ചശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. കൊല്ലം കുണ്ടറയിലാണ് എടിഎം കവര്‍ച്ചശ്രമം നടന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. അതേസമയം ഒക്ടോബര്‍ 12ന് കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. കോട്ടയം വെമ്ബള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. എന്നാല്‍ ഇതുവരെ മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചിട്ടില്ല.
കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മില്‍നിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടമായത്. കൂടാതെ ചൊവ്വാഴ്ച തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്റെ എടിഎമ്മിലും മോഷണശ്രമം ഉണ്ടായി. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല.
Post Your Comments