കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിലെ നിർണ്ണായക തൊണ്ടിമുതലിൽ ഒന്നാണ് അപ്പുണ്ണിയുടെ ഫോൺ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസിൽ ഈമാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28 ആം സാക്ഷിയും ദിലീപിന്‍റെ ഡൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്.
എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്‍റെ ഫോൺ വിട്ടുനിൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി. ഫോൺ ശാസ്ത്രീയ പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞു. നിലവിൽ ഒരു വർഷമായി ഫോൺ ഉപയോഗിക്കാതെ കോടതിയിൽ കെട്ടിവെച്ചിരിക്കുകയാണ്. ഇത് ഫോൺ തകരാറിലാകാൻ കാരണമാകും കോടതി ഫോൺ നൽകണമെന്നുമാണ് അപ്പുണ്ണിയുടെ ആവശ്യം. എന്നാൽ അപ്പുണ്ണിയുടെ വാദത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഫോൺ അപ്പുണ്ണിയുടേതാണെങ്കിലും നടി ആക്രമിക്കപ്പെട്ട സമയത്ത് ഫോൺ ഉപയോഗിച്ചിരുന്നത് ദിലീപാണ്.
ദിലീപിന്‍റെ കുറ്റസമ്മത മൊഴിയിൽ ഇക്കാര്യങ്ങൾ വ്യകത്മാക്കുന്നുണ്ട്. കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ ജയിലിൽ വെച്ച് ഒരു തവണയും രണ്ട് തവണ കോടതിയിൽ വെച്ചും അപ്പുണ്ണിയുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്.
Post Your Comments