കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും രണ്ട് മരണം. പശ്ചിമ ബംഗാളിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നു ട്രെയിനുകള്‍ ഒരുമിച്ചു വന്നതോടെ യാത്രക്കാര്‍ വണ്ടിയില്‍ കയറാന്‍ നടപ്പാലത്തിലൂടെ ഓടി. ഇവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലായിരുന്നു ദുരന്തം. നാഗര്‍കോവില്‍ ഷാലിമാര്‍ എക്‌സ്‌പ്രെസും രണ്ടു ലോക്കല്‍ ട്രെയിനുകളുമാണ് ഒരേ സമയം സ്റ്റേഷനിലെത്തിയത്.
റെയില്‍വെ അധികൃതരുടെ അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. ലോക്കല്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ധാരാളമെത്തുന്ന കെല്‍ക്കത്തയിലെ ഹൗറ സ്റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരം മാത്രമാണ് സാന്ദ്രഗാച്ചി റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ളത്. അവിടെനിന്ന് മധ്യ കൊല്‍ക്കത്ത, തെക്കന്‍ കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ യാത്ര എളുപ്പമായതിനാല്‍ നിരവധി യാത്രക്കാര്‍ എത്തുന്ന സ്റ്റേഷനാണിത്്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments