ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന് പിടിയില്‍. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് മോഷ്ടാവിനേയും സഹായിയേയും പിടികൂടിയത്. കണ്ണിന് കാഴ്ച കുറവായതിനാൽ പകല്‍ സമയം മാത്രമേ മോഷണം നടത്താവൂ എന്നും അറസ്റ്റിലായ മുഹമ്മദ് സമീര്‍ഖാന്‍ നിര്‍ബന്ധമുണ്ട്.
ഇവരിൽ നിന്നും ഇരുപത്തിയൊന്നു ലക്ഷം രൂപയോളം വില മതിക്കുന്ന സ്വര്‍ണം കണ്ടെത്തിയതായി . ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ബൈക്കിലാണ് ഇയാള്‍ പൂട്ടിക്കിടക്കുന്ന വീടുകളിലെത്തുന്നത്. പൂട്ടു തുറന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യം നടത്തി മടങ്ങുന്നതാണ് ഇവരുടെ രീതി.
Post Your Comments