KeralaLatest News

ശബരിമല വിധി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് തോറ്റതിന്‍റെ വിലാപമെന്ന് ശ്രീധരന്‍ പിളള

ശബരിമലയില്‍ നടമാടിയ ഭീകര അന്തരീക്ഷത്തെ അതിജീവിച്ച വിശ്വാസികളെ അഭിനന്ദിക്കുന്നുവെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം:   ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയെത്തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെയുളള സ്ത്രീകളാണ് മല ചവിട്ടാനായി എത്തിയത് . തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും നിലക്കലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മല ചവിട്ടാന്‍ വന്ന സ്ത്രീകളെയൊന്നും ശബരിമലയില്‍ പ്രവേശിക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിച്ചില്ല. വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി വിഷയത്തില്‍ മാധ്യമങ്ങളോട് തന്‍റെ കടുത്ത നിലപാട് വ്യക്തമാക്കുകയും ചെയ്തു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെന്താണോ പ്രഖ്യാപിച്ചത് ആ വിധി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി കടുത്ത സ്വരത്തില്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിനോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ ആദ്ദേഹത്തിന്‍റെ ശബരിമല വിഷയത്തോടുളള നിലപാട് പരാജയപ്പെട്ടവന്‍റെ വിലാപമാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനോടുളള പരവേദനമാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് ഇപ്രകാരം പറയാന്‍ ഇടവരുത്തിയതെന്നും ശ്രീധരന്‍ പിളള തുറന്നടിച്ചു.

ശബരിമലയിലെ തന്ത്രി സര്‍ക്കാരിന്‍റെയോ ദേവസ്വം ബോര്‍ഡിന്‍റെയോ കീഴുദ്യോഗസ്ഥനല്ലെന്നും ഒരു രൂപ പോലും ആരില്‍ നിന്നും തന്ത്രി കെെപ്പറ്റുന്നില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു. ശബരിമലയില്‍ നടമാടിയ ഭീകര അന്തരീക്ഷത്തെ അതിജീവിച്ച വിശ്വാസികളെ അഭിനന്ദിക്കുന്നുവെന്നും ശ്രീധരന്‍ പിളള കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് സംഘപരിവാറാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button