തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൊണ്ണൂറ്റി ഒൻപത് ശതമാനം വിശ്വാസികളും സ്ത്രീ പ്രവേശത്തിനെതിരാണ്. അത് മനസിലാക്കാൻ സർക്കാരിനാവുന്നില്ല. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരും.
പുനപരിശോധന ഹർജി നൽകുമെന്ന ദേവസ്വം ബോർഡ് നിലപാട് പരിഹാസ്യം. ഒരു നിലപാടിലും ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമർശിക്കുന്നില്ല. ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല പറയുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments