ഒരു ജോലിയിൽ പ്രവേശിച്ച് കുറെ നാൾ കഴിയുമ്പോൾ ആ ജോലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് തോന്നും(പ്രൈവറ്റ് മേഖലയിലാണ് ഈ പ്രവണത കണ്ടു വരുന്നത്). അങ്ങനെ ഒരു തോന്നൽ ഉണ്ടാകുന്നതിനു പിന്നിൽ ഈ കാരണങ്ങൾ ഉണ്ട് . അത് എന്താണെന്ന് ചുവടെ ചേർക്കുന്നു.
- ഒരു പുതിയ ദിവസം തുടങ്ങുമ്പോൾ വീണ്ടും ജോലിസ്ഥലത്തേക്ക് പോകണമല്ലോ എന്ന് ആലോചന പിടികൂടിയിട്ടുണ്ടെങ്കിൽ മേൽപറഞ്ഞതിന്റെ ഒരു ലക്ഷണമാണ്. കുറച്ചു മടി എല്ലാവർക്കും ഉണ്ടെങ്കിലും ആ മടി കൂടുന്നത് ജോലി ഉപേക്ഷിക്കാന്‍ സമയമായതിന്റെ സൂചനയാണ്
- ജോലിയില്‍ ഒരു സംതൃപ്തിയോ സന്തോഷമോ ലഭിക്കുന്നില്ലാത്ത അവസ്ഥ ഉപേക്ഷിക്കാന്‍ ജോലി സമയമായതിന്റെ ലക്ഷണമാണ്
- ജോലിയില്‍ നിന്ന് ഒന്നും പുതുതായി പഠിക്കാന്‍ സാധിക്കാതെ ആകെ ബോറടിച്ചിരിക്കുന്ന അവസ്ഥയും ജോലി ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നു
- ജോലി എളുപ്പമായി തോന്നിയാൽ കൂടുതല്‍ വെല്ലുവിളി നിറഞ്ഞ റോളിലേക്ക് മാറാന്‍ സമയമായി എന്നാണ് മനസിലാക്കേണ്ടത്. ഇതിലേക്ക് കടക്കാൻ ഇഷ്ടമല്ലാത്തവരിലേക്ക് ഈ ചിന്ത കടന്നു കൂടുന്നു
- മറ്റൊരു മേഖലയിൽ ജോലി തേടിപോകണമെന്നുണ്ട് ഇപ്പോള്‍ കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാതെ വരുമ്പോൾ ഇതൊരു സ്വര്‍ണ്ണ വിലങ്ങായി മാറുകയും അത് പൊട്ടിച്ചെറിയാൻ പറ്റാതെ വരികയും ചെയുന്നു. ഇനി മറ്റുള്ളവർ ഉണ്ട് വർഷങ്ങളായാലും ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വർദ്ധിക്കാതിരുന്നിട്ടും ആ ജോലിയിൽ തുടരുന്നവർ. സാമ്പത്തിക പ്രശ്നങ്ങള്‍,കുടുംബത്തിലെ ബുദ്ധിമുട്ടുകൾ,മറ്റൊരു നല്ല ജോലി ലഭിക്കുമോ എന്ന ഭയം ഒരു കറുത്ത ചങ്ങലയായി അവരെ വരിഞ്ഞു മുറുക്കും,അവർക്ക് അത് പൊട്ടിച്ചെറിയാൻ സാധിക്കാതെ വരുന്നു. അതിനാൽ ഈ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മുന്നോട്ട് പോയില്ലെങ്കില്‍ കരിയര്‍ വളര്‍ച്ചയുണ്ടാകില്ല എന്ന് ഓർക്കുക റിസ്ക് എടുക്കാൻ ശ്രമിക്കുക. ഭയത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുക.
- ഇപ്പോൾ ഉള്ള ജോലി ചെയാൻ തുടങ്ങി രണ്ടു മുതൽ അഞ്ചുവർഷം കഴിഞ്ഞിട്ടും നല്ലൊരു ഭാവിയില്ലെങ്കിൽ ജോലി ഉപേക്ഷിക്കുവാനുള്ള മുഖ്യകാരണമായി കണക്കിലെടുക്കണം.
- ജോലി ചെയണമെങ്കിൽ നല്ല ആരോഗ്യം വേണം. മെഡിക്കല്‍ അവധികളുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. സന്തോഷമില്ലാത്ത ജോലി രീരത്തില്‍ പ്രതിഫലിക്കുന്ന വിധമാണ് അടിക്കടി വരുന്ന രോഗങ്ങള്‍ എന്ന് കരുതേണ്ടിയിരിക്കുന്നു. വ്യായാമം ചെയ്യാനോ, ശരിക്കൊന്ന് ഉറങ്ങാനോ, ആരോഗ്യദായകമായ ഭക്ഷണം കഴിക്കാനോ ഒന്നും നിങ്ങള്‍ക്ക് സമയമായി.
- സുഹൃത്തുക്കളോടും പരിചയക്കാരോടുമൊക്കെ ദിവസവും നടത്തുന്ന സംഭാഷണങ്ങളിൽ ജോലി സ്ഥലത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും ജോലിയെ കുറിച്ചുമൊക്കെ നിരന്തരം പരാതിപെടുന്നുണ്ടോ ? ണ്ടെങ്കില്‍ വേറെ ജോലി നോക്കാന്‍ തുടങ്ങുക. നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതാകണം ജോലി സമയം ലഭിക്കുന്നില്ലെങ്കില്‍ ജോലി മാറാന്‍ സമയമായി.
- ശമ്പളം, മുതലാളിയുടെ മോശം പെരുമാറ്റം,സഹപ്രവര്‍ത്തകര്‍ എല്ലാം പാരവയ്പ്പുകാരാണ്, ഒരേ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവർ തനിക്ക് മേൽ തന്നെക്കാൾ ഉയരത്തിലുള്ള പൊസിഷനിൽ ജോലിക്കു വരിക എന്നാലും ശമ്പളം കിട്ടുന്നു കുഴപ്പമില്ല എന്ന തരത്തിലുള്ള ന്യായീകരണങ്ങള്‍ നിങ്ങള്‍ ഇടയ്ക്കിടെ നടത്താറുണ്ടെങ്കിൽ ഉള്ളിന്റെയുള്ളില്‍ നിങ്ങളുടെ ജോലിയെ നിങ്ങള്‍ വെറുക്കുന്നു
- നിലവിൽ ചെയുന്ന ജോലിയെക്കാൾ യോഗ്യത കൂടിയ ആളാണോ നിങ്ങള്‍. എന്റെ കഴിവിനും യോഗ്യതയ്ക്കും അനുസരിച്ച് ഇതിലും മികച്ച ജോലി ചെയ്യാന്‍ കഴിയും എന്ന് തോന്നാറുണ്ടോ എങ്കില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കുറച്ചു കൂടി നല്ല ജോലിക്കായി ശ്രമങ്ങൾ ആരംഭിക്കുക. യോഗ്യതയിലും കുറഞ്ഞ ജോലി ദീര്‍ഘകാലം ചെയ്യുന്നത് നിങ്ങളുടെ ആത്മവീര്യം ഇല്ലാതാക്കുന്നു
Post Your Comments