കോഴിക്കോട്: ചേവായൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് ബൈക്ക് മോഷണക്കേസിലും പ്രതിയെന്ന് പൊലീസ്. കൊച്ചി ഇടപ്പള്ളിയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ കോഴിക്കോട് സ്വദേശി ഫയാസിനെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫയാസിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷ്ടിച്ച കാര്യവും പുറത്തുവന്നത്. ഇടപ്പള്ളിയിലെ റെയില്‍വെ യാര്‍ഡിന് സമീപത്തുള്ള ഷോറൂമില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. പിന്നീട് വ്യാജ നമ്ബര്‍ പ്ലേറ്റ് ഒട്ടിച്ച് കോഴിക്കോട് ബൈക്ക് ഉപയോഗിച്ചു. ഈ ബൈക്കിലാണ് പ്രതി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കൊച്ചി ഇളമക്കര പൊലീസ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഡിജെ ആണെന്ന് കബളിപ്പിച്ചാണ് പ്രതി 16 കാരിയായ പെണ്‍കുട്ടിയുമായി അടുത്തത്. സമാനമായ രീതിയില്‍ ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും നിരവധി പെണ്‍കുട്ടികളുമായി അടുപ്പം പുലര്‍ത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments