Latest NewsIndia

അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ അനാഥരായ കുട്ടികള്‍ക്ക് കാരുണ്യത്തിന്റെ കൈനീട്ടി പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസര്‍ ട്രെയിന്‍ ദുരന്തത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവന്‍ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തില്‍ അനാഥരായ കുട്ടികളെ താനും ഭാര്യയും ചേര്‍ന്ന് ഏറ്റെടുക്കുമെന്നും അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും തുടര്‍ന്നുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, 5 ലക്ഷം രൂപ വീതം ഇരുപത്തിയൊന്നു കുടുംബങ്ങള്‍ക്ക് 1.05 കോടി രൂപ പഞ്ചാബ് സര്‍ക്കാര്‍ ആദ്യ ഘട്ട സഹായമായി നല്‍കിയിരുന്നു. അമൃത്സറിന് സമീപം ചൗര ബസാറിലാണ് അപകടം നടന്നത്. വിജയദശമി നാളിലെ ആഘോഷങ്ങളുടെ ഭാഗമായി രാവണന്റെ പ്രതിമ കത്തിക്കുന്നത് കാണാന്‍ ആള്‍കൂട്ടം റെയില്‍വേ ട്രാക്കില്‍ തടിച്ച് കൂടി നില്‍ക്കുകയായിരുന്നു.പടക്കങ്ങള്‍ പൊട്ടിക്കുന്ന ശബ്ദത്താല്‍ അന്തരീക്ഷം ശബ്ദഘോഷിതമായിരുന്നതിനാല്‍ ട്രെയിന്‍ വന്ന ശബ്ദം ആളുകള്‍ കേട്ടിരുന്നില്ല. മരണ സംഖ്യ നൂറിന് മുകളിലേത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജോധ പാഥക് മേഖലയിലാണ് അപകടം സംഭവിച്ചത്. പ്രതിമയ്ക്ക് തീ വെച്ചതിന് പിന്നാലെ പടക്കം പൊട്ടിയപ്പോള് അതില്‍ നിന്നും അപകടം സംഭവിക്കാതിരിക്കാന്‍ ആളുകള്‍ പെട്ടന്ന് ഓടി കൂടിയത് ട്രെയിന്‍ പാളത്തിലേക്ക് ആയിരുന്നു. ഈ ട്രെയിനിലെ ലോക്കോ പൈലറ്റ് തനിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button