പ്രളയബാധിതമായ 1259 വില്ലേജുകളിലെ വായ്പാ ഇടപാടുകാര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ച ആശ്വാസ പദ്ധതികള്‍ക്കായി നവംബര്‍ 15ന് മുമ്പ് ബാങ്കുകളുമായി ബന്ധപ്പെട്ട് അര്‍ഹത ഉറപ്പാക്കണം. ആശ്വാസപദ്ധതികള്‍ നടപ്പാക്കേണ്ട അവസാന തീയതി നവംബര്‍ 30 ആയതിനാലാണ് അര്‍ഹത ഉറപ്പാക്കി അപേക്ഷകള്‍ നല്‍കി റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ച അവസാനതീയതിക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
ഈ പദ്ധതികളുടെ ആനുകൂല്യം വ്യാവസായിക വാണിജ്യ വായ്പകള്‍ക്കും കാര്‍ഷിക,ഭവന, വിദ്യാഭ്യാസ വായ്പകള്‍ക്കും ലഭ്യമാണ്. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ക്ക് വിധേയമായുള്ള വായ്പ പുനഃക്രമീകരണവും, മോറട്ടോറിയം ഉള്‍പ്പെടെയുള്ള ഇളവുകളും, പുതിയ വായ്പയും ലഭ്യമാകുന്നതിന് അര്‍ഹതപ്പെട്ടവര്‍ അതത് ബാങ്കുകളില്‍ അപേക്ഷിക്കണമെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അറിയിച്ചു
Post Your Comments