Latest NewsKeralaIndiaFacebook Corner

‘ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രം ശ്രമിച്ച ശബരിമല തന്ത്രിയുടെ മുഖത്ത് നിങ്ങൾക്ക് തുപ്പണം, മറ്റു മത പുരോഹിതന്മാർക്ക് പരവതാനി വിരിക്കണം ‘: സഖാക്കളോടും മാധ്യമ സഖാക്കളോടും ജിതിൻ ജേക്കബ്

സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി പോലും ശബരിമല തന്ത്രിക്കെതിരെ ആക്രോശിക്കുന്നു, അധിക്ഷേപിക്കുന്നു.

ആരാണ് ശബരിമല തന്ത്രി? എന്താണ് അദ്ദേഹത്തിന്റെ സ്ഥാനം?
വ്യക്തമായ ഉത്തരം തരാൻ എനിക്കറിയില്ല. പക്ഷെ ഒന്നറിയാം അദ്ദേഹം ഹിന്ദുക്കളുടെ ഏറ്റവും ഉയർന്ന മതപുരോഹിതനാണ്.

ഞങ്ങൾ ക്രിസ്താനികളുടെ ഇടയിൽ പോപ്പ് അല്ലെങ്കിൽ മാർപ്പാപ്പയുടെ സ്ഥാനം. ഇനി അൽപ്പം താഴ്ന്നാലും കർദിനാൾ പദവിക്ക് ഒട്ടും താഴില്ല. കർദിനാളിലും താഴെയാണ് ബിഷപ്പ് പദവി.

ഇന്ത്യയിലെ തന്നെ മുസ്ലിങ്ങളുടെ ഉയർന്ന മതപുരോഹിതന്മാരിൽ ഒരാളാണ് നമ്മുടെ കാന്തപുരം.

കർദിനാളിന്റെ താഴെയുള്ള ബിഷപ്പുമാർക്കും, കാന്തപുരത്തിനുമൊക്കെ നമ്മുടെ സമൂഹത്തിലുള്ള സ്ഥാനം പ്രത്യേകം പറയേണ്ടല്ലോ.

പക്ഷെ ഹിന്ദു മതപുരോഹിതന്മാരുടെ കാര്യം വരുമ്പോൾ കാഴ്ചപ്പാടുകൾ എല്ലാം മാറും. അവരെ രണ്ടാം തരക്കാരാക്കി ചിത്രീകരിക്കും. ഹീനമായി അവഹേളിക്കും.

കുറച്ച് ദിവസങ്ങളായി സഖാക്കളും, സഖാത്തികളും, മാധ്യമ സഖാത്തികളും ശബരിമല തന്ത്രിയെ ഏറ്റവും ഹീനവും മ്ലേച്ഛവുമായ രീതിയിൽ അവഹേളിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രി പോലും ശബരിമല തന്ത്രിക്കെതിരെ ആക്രോശിക്കുന്നു, അധിക്ഷേപിക്കുന്നു.

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോയെകുറിച്ചോ, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ഫാദർ റോബിനെക്കുറിച്ചോ, അതിന് കൂട്ടുനിന്ന കന്യാസ്ത്രീകളെ കുറിച്ചോ, സഭയെകുറിച്ചോ ഒന്നും ഒരു സഖാവും മിണ്ടിയിട്ടില്ല.

മുസ്ലിം സമുദായത്തിലെ മതപുരോഹിതർ പ്രതികളായ പീഡനക്കേസുകൾ വരുമ്പോഴും ഇവരെല്ലാം നിശ്ശബ്ദരാണ്.

ശബരിമലയിൽ ഫ്യൂഡലിസമാണ്, സവർണ്ണ മേധാവിത്വമാണ് എന്നൊക്കെ പറഞ്ഞ് ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന സഖാക്കൾ എന്തുകൊണ്ടാണ് നിങ്ങൾ ഭരിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷ്ണു നാരായണൻ എന്ന വ്യക്തി ശബരിമല ശാന്തിയാകാൻ സമർപ്പിച്ച അപേക്ഷ മലയാളി ബ്രാഹ്മണനല്ല എന്ന കാരണത്താൽ നിഷേധിച്ചത്?

ജാതി പരിഗണന ഇല്ലാതെ യോഗ്യരെ ശാന്തി സ്ഥാനത്ത് നിയമിക്കണമെന്നത് സുപ്രീം കോടതി ഉത്തരവാണ്. അപ്പോഴാണ് ജാതി പറഞ്ഞ് സഖാക്കളുടെ ദേവസ്വം ബോർഡ് ഒരാളെ അയോഗ്യനാക്കിയത്.

അപ്പോഴൊന്നും ഒരു ദളിത്‌ – പിന്നോക്ക സംഘടനകളെയും പ്രതിഷേധവുമായി കണ്ടില്ല.

പറഞ്ഞുവന്നത് ഇവരുടെ ഇരട്ടത്താപ്പാണ്. ആചാരങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയല്ലാതെ വേറൊരു തെറ്റും ചെയ്യാത്ത ശബരിമല തന്ത്രിയുടെ മുഖത്ത് തുപ്പണം എന്ന് പറയുക, അദ്ദേഹത്തിന്റെ തന്തക്ക് വിളിക്കുക എന്നൊക്കെയുള്ള ഹീനമായ കാര്യങ്ങളൊന്നും കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച മറ്റു മതങ്ങളിലേ പുരോഹിതന്മാരുടെ കാര്യത്തിൽ സഖാക്കളിൽ നിന്നും കണ്ടില്ല.

ആചാരങ്ങൾ പാലിച്ചു ജീവിക്കുന്ന ഹിന്ദുക്കളുടെ മതപുരോഹിതന്മാരുടെ മുഖത്ത് തുപ്പണം എന്ന് പറയുന്നതും , അവരുടെ തന്തക്കു വിളിക്കുന്നതുമൊക്കെയാണ്‌ കേരളത്തിൽ പുരോഗമന ചിന്ത. ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചാൽ പോലും സാമൂഹിക പ്രത്യഘാതം പഠിക്കുകയും ബിഷപ്പിനൊപ്പം നിൽക്കുകയും ചെയ്യും.

നിങ്ങളുടെ മതപുരോഹിതൻ നിങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ചതിനാണ് ഇങ്ങനെ ക്രൂരമായി വേട്ടയാടപ്പെടുന്നത്. മറുവശത്തു കുട്ടികളെ പീഡിപ്പിച്ച ആളുകൾ പോലും ഇന്നും സമൂഹത്തിൽ VVIP കളായി കഴിയുന്നു. (ജയിൽ മോചിതനായ ബിഷപ്പ് ഫ്രാങ്കോക്ക്‌ കിട്ടിയ സ്വീകരണം കണ്ടാൽ കണ്ണ് തള്ളിപ്പോകും).

ഇവറ്റകളുടെ ഇരട്ടത്താപ്പുകൾ ഹിന്ദുക്കൾ ഇനിയെങ്കിലും കണ്ണുതുറന്നു കാണുകതന്നെ ചെയ്യണം. നികൃഷ്ടജീവി എന്ന് ബിഷപ്പിനെ വിളിച്ച ഇരട്ട ചങ്കനെ അതെ ബിഷപ്പിന്റെ അരമനയിൽ കൊണ്ട് നിർത്തി ആചാരപൂർവം ബിഷപ്പിന്റെ കയ്യിൽ കിസ്സടിപ്പിച്ചു വരച്ച വരയിൽ നിർത്തിയ ക്രിസ്ത്യാനികളെ നിങ്ങൾ കണ്ടു പഠിക്കണം.

ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല ശബരിമല തന്ത്രി എന്ന് ആദ്യം മനസിലാക്കേണ്ടത് ഇവിടുത്തെ ഹിന്ദുക്കൾ തന്നെയാണ്. നിങ്ങളെ രക്ഷിക്കാൻ ഒരു രക്ഷകനും വരില്ല. നിങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ നിങ്ങൾക്ക് നിലനിൽപ്പുള്ളൂ. അത് മനസിലാക്കിയാൽ നിങ്ങൾക്ക് നന്ന്.

ജിതിൻ ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button