![GUN](/wp-content/uploads/2018/05/GUN.png)
നിലമ്പൂര്‍: വ്യാജതോക്കുകളുടെ നിര്‍മാണവും വില്‍പനയും നിലമ്പൂ ര്‍ മേഖലയില്‍ വീണ്ടും സജീവം. കഴിഞ്ഞ ദിവസം കക്കാടംപൊയില്‍ വാളാംതോടില്‍ കണ്ടെത്തിയ തോക്ക് ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ടതാണ്. അധികൃതരുടെ പരിശോധനകള്‍ മിക്കതും പ്രഹസനമാവാറാണ് പതിവ്. ലൈസന്‍സുള്ളതും ഇല്ലാത്തതുമായ തോക്കുകളുടെ കണക്കുകള്‍ വനം അധികൃതര്‍ക്കോ മറ്റോ കൃത്യമായി അറിയില്ലെന്നതാണ് വസ്തുത.
വന്യജീവികളുടെ ശല്യം കാരണമാണ് തോക്ക് പലരും കൈവശം വച്ചിരിക്കുന്നത്. ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടിക്കപ്പെട്ടാലും വനംവകുപ്പോ പൊലിസോ അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാറാണ് പതിവ്. നിലമ്പൂര്‍ മേഖലയിലെ വാളാംതോട്, അകമ്ബാടം, പോത്തുകല്‍, ചോക്കാട്, കാളികാവ്, മരുത, കരുളായി, മൂത്തേടം വനമേഖലയില്‍ നായാട്ടുസംഘം സജീവമാണ്. കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ വിരട്ടുന്നതിനാണു കര്‍ഷകര്‍ തോക്കുകള്‍ സൂക്ഷിക്കുന്നതെങ്കിലും ഇതിന്റെ മറവില്‍ നാായാട്ടുകാരും ഗുണ്ടകളും വരെ തോക്കുകള്‍ സൂക്ഷിക്കുന്നുണ്ട്. തോക്കുകള്‍ സൂക്ഷിക്കാന്‍ ലൈസന്‍സ് വേണമെന്ന നിബന്ധന നിലമ്പൂര്‍ മേഖലയില്‍ പാലിക്കപ്പെടുന്നത് വിരളമാണ്.
Post Your Comments