കൊച്ചി: മൈസൂര്‍ സ്വദേശിയായ പാരമ്പര്യ നാട്ടുവൈദ്യന് ഷാബാ ഷെരീഫ് കൊലക്കേസില്‍ യുവതി അറസ്റ്റില്‍. മുഖ്യപ്രതി ഷൈബിന് അഷ്റഫിന്റെ ഭാര്യയാണ് അറസ്റ്റിലായത്. മേപ്പാടി സ്വദേശിനിയായ 28 വയസുള്ള ഫസ്ന (28) യെ നിലമ്പൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Read Also: കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്ക്
കഴിഞ്ഞ ദിവസം കേസില്‍ വൈദ്യനെ തട്ടിക്കൊണ്ട് വന്ന സംഘത്തിലെ അംഗം വലയിലായിരുന്നു. ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദിനെയാണ് (26) പിടികൂടിയത്.
മുഖ്യ പ്രതി ഷൈബിന് അറസ്റ്റിലായതറിഞ്ഞ് ഒളിവില്‍ പോയ റിട്ടയേഡ് എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ ഉള്‍പ്പെടെ ആറ് പ്രതികളില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
2019 ഓഗസ്റ്റിലാണ് ഷാബാ ഷെരീഫിനെ വ്യവസായിയായ നിലമ്പൂര്‍ മുക്കട്ട ഷൈബിന് അഷ്റഫും സംഘവും തട്ടിക്കൊണ്ട് വന്നത്. മൂലക്കുരുവിനുള്ള ഒറ്റമൂലി മരുന്നിന്റെ രഹസ്യം ചോര്‍ത്താനായിരുന്നു ഇത്. പിന്നീട് ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷം വൈദ്യനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പുഴയില്‍ തള്ളുകയായിരുന്നു.
Post Your Comments