നിലമ്പൂർ: നിലമ്പൂർ നഗര മധ്യത്തിനു സമീപം പട്ടാപ്പകൽ കാട്ടാനയിറങ്ങിയത് ആശങ്ക സൃഷ്ടിച്ചു. തുടർന്ന് വനം ദ്രുത കർമസേനയുടെ അവസരോചിതമായ ഇടപെടലിലാണ് ആനയെ കാട്ടിലേക്കു തിരിച്ചയച്ചത്.
ഇന്നലെ രാവിലെ 7.30-ഓടെയാണ് സംഭവം. ആനയിറങ്ങിയതിനെ തുടർന്ന് കെഎൻജി റോഡിൽ കനോലി പ്ലോട്ടിനു സമീപം 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുഭാഗങ്ങളിൽ നിന്നു നിരവധി വാഹനങ്ങളെത്തി കൊണ്ടിരുന്ന സമയത്താണ് കാട്ടാന റോഡിലെത്തിയത്. ഇതോടെ യാത്രക്കാർ ഭയന്നു.
Read Also : സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതി: ഉമ്മന്‍ചാണ്ടി
നിലമ്പൂർ ആർആർടി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജി. അംജിത് എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും റിസർവ് ഫോഴ്സിലെ പോൊലീസുകാരും സംയുക്തമായി ചേർന്ന് 15 മിനിറ്റ് നേരം നടത്തിയ ശ്രമത്തെ തുടർന്നു റോഡ് മുറിച്ചു കടന്ന് ആന വനത്തിലേക്കു കയറുകയായിരുന്നു.
Post Your Comments