കൊച്ചി : ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ 4 യുവതികളാണ് ഹൈകോടതിയെ സമീപിച്ചത്
തങ്ങള്‍ അയ്യപ്പഭക്തരാണെന്നും സുപ്രീം കോടതി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി . ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവൂ ള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .
സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് അപേക്ഷ നല്‍കിയതായും ഹര്‍ജിയിലുണ്ട് .
ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല,പി എസ് ശ്രീധരന്‍പിള്ള, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരാണ് എതിര്‍കക്ഷികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും, ബി ജെ പി യുടെയും ദേശീയ അദ്ധ്യക്ഷന്മാരെയും എതിര്‍കക്ഷികളായി ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും .
Post Your Comments