ന്യൂഡല്‍ഹി: മത്സ്യ തൊഴിലാളികളായ അഞ്ച് ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. തമിഴ്നാട് നാഗപട്ടണം സ്വദേശികളാണിവര്‍. വടക്കന്‍ ശ്രീലക്ഷയിലെ നെടുംതീവില്‍ വെച്ചാണ് ഇവരെ സേന പിടികൂടിയത്. മത്സ്യതൊഴിലാളികളുടെ ബോട്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കടല്‍ അതിര്‍ത്തി വ്യക്തമല്ലാത്തതിനാല്‍ ഇരു രാജ്യങ്ങളിലെയും മത്സ്യതൊഴിലാളികള്‍ അതിര്ത്തിഭേദിക്കല് പതിവാണ്. അതേസമയം ശ്രീലങ്കയില്‍ നിലവില്‍ എട്ട് മത്സ്യ തൊഴിലാളികള്‍ തടവിലുണ്ട്. ഇവരെ വിട്ടുകിട്ടുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടിരുന്നു.
Post Your Comments