കൊളംബോ : സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 9 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തതായും പറയുന്നു.
നെടുൻതീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കച്ചത്തീവിന് സമീപം സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ലങ്കൻ നാവികസേന മറ്റ് ബോട്ടുകളിലെ മത്സ്യവല നശിപ്പിച്ചതായും ഫിഷറീസ് അധികൃതർ പറഞ്ഞു.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് നേരെ കല്ലും കുപ്പിയും എറിഞ്ഞതായും പറയുന്നു. ശ്രീലങ്കൻ നാവിക സേനയുടെ നടപടികൾ അംഗീകരിക്കാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളി സംഘടന നേതാവ് സെസുരാജ പറഞ്ഞു.
Post Your Comments