Latest NewsIndia

ഡല്‍ഹിയിലെ പമ്പുടമകളുടെ സമരം അവസാനിച്ചു

സമരത്തോടനുബന്ധിച്ച് 400ല്‍ അധികം പമ്പുകളും സിഎന്‍ജി പമ്പുകളും അടച്ചിട്ടിരുന്നു

ന്യൂഡല്‍ഹി: പെട്രോള്‍ , ഡീസല്‍ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പമ്പുടമകള്‍ നടത്തിയ സമരം അവസാനിച്ചു. ഡല്‍ഹി പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷനാണ് സമരം നടത്തിയത്. സമരത്തോടനുബന്ധിച്ച് 400ല്‍ അധികം പമ്പുകളും സിഎന്‍ജി പമ്പുകളും അടച്ചിട്ടിരുന്നു. ഇന്നലെ രാവിലെ ആറു മുതലായിരുന്നു സമരം.

പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടതോടെ എണ്ണകമ്പനികളുടെ പമ്പുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. അതേസമയം, കേന്ദ്രം തീരുവ കുറച്ചതിനൊപ്പം അയല്‍ സംസ്ഥാനങ്ങളായ ഹരിയാനയും യു.പിയും നികുതി കുറച്ചു. വില കുറഞ്ഞതോടെ ദില്ലയിലെ വാഹനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലെ പമ്പുകളെ അശ്രയിച്ചു തുടങ്ങി. ഇതോടെ തങ്ങളുടെ കച്ചവടം കുറഞ്ഞെന്നാണ് ദില്ലിയിലെ പമ്പുടകമളുടെ പരാതി. അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ കാണുന്നില്ലെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം കേന്ദ്രം ഇന്ധന വില കുറയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. ബിജെപി ഭരിക്കുന്ന മാഹാരാഷ്ട്രയിലാണ് ഏറ്റവും ഉയര്‍ന്ന ഇന്ധനവില.എന്നാല്‍ ഇത് ഒളിച്ചു വച്ച് ബിജെപി നാടകം കളിക്കുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button