KeralaLatest News

ശബരിമല വിഷയം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം: ;ചെന്നിത്തല

ബിജെപിയും സിപിഐഎമ്മും നടത്തുന്നത് കള്ളക്കളിയാണ്

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലവിലെ സാഹചര്യം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണെമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയും സിപിഐഎമ്മും നടത്തുന്നത് കള്ളക്കളിയാണ്. ഇത് കോണ്‍ഗ്രസ് തുറന്നുകാട്ടും. ഇതുവരെ സ്ത്രീകള്‍ക്ക് മലകയറാന്‍ കഴിയാതിരുന്നത് കേരള മനസാക്ഷിയുടെ വിജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ വിഷയത്തില്‍ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയുണ്ടെന്നും പ്രശ്നത്തില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button