മെക്സിക്കോ സിറ്റി: മദ്യ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി. സംഭവത്തേത്തുടര്‍ന്ന് ഫാക്ടറിക്ക് സമീപമുള്ള വീടുകളില്‍ നിന്ന് ആയിരത്തിലേറെപ്പേരെ ഒഴിപ്പിച്ചു. മെക്സിക്കോയിലാണ് സംഭവം. സിവില്‍ പ്രൊട്ടക്ഷന്‍ ചീഫ് ഫസ്റ്റോ ലൂഗോയാണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചത്. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്ടറിയുടെ പ്രവര്‍ത്തന സമയത്തായിരുന്നില്ല പൊട്ടിത്തെറിയെന്നും സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഫസ്റ്റോ വ്യക്തമാക്കി. ഫാക്ടറിക്കുള്ളില്‍ നിന്ന് കനത്ത പുകയും അഗ്നിഗോളങ്ങളും പുറത്തേക്ക് വമിക്കുന്നുണ്ടെന്നാണ് വിവരം.
Post Your Comments