KeralaLatest News

പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക്ക് വേ​ണ്ടി ആ​രും സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌വി

ന്യൂ​ഡ​ല്‍​ഹി:  ശബരിമല സ്ത്രീപ്രവേശനമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ആരും തന്നെ തന്നെ സമീപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ് വി. കോണ്‍ഗ്രസോ ദേവസ്വം ബോര്‍ഡോ ഇതിനായി സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിയായ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ കണ്ട അറിവ് മാത്രമേ ഉളളുവെന്ന് മനു അറിയിച്ചു.

ശ​ബ​രി​മ​ല​യി​ലെ നിലവിലെ അവസ്ഥയെക്കുറിച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കു​മെ​ന്നും ഇ​തി​നാ​യി മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​മെ​ന്നും ദേ​വ​സ്വം​ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button