പമ്പ ; ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി സമര്പ്പിക്കില്ലെങ്കിലും വിശ്വാസ ലക്ഷങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ടെന്ന് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
കോടതിയില്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം നാളെ ചേരും. ശബരിമലയിലെ നിലവിലെ സാഹചര്യം മുഖ്യമന്ത്രിയെ ബോധിപ്പിച്ചേക്കും. നിയമനടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വം കമ്മിഷണര്‍ എന്‍ വാസു ഡല്ഹിക്കുപോകുമെന്നും പത്മകുമാര്‍ അറിയിച്ചു .
ദേവസ്വം ബോര്‍ഡിന്റെ മുഖ്യവെല്ലുവിളി മണ്ഡല മകരവിളക്ക് കാലമാണ്. പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചില്ലെങ്കിലും കോടതിയില്‍ ബോര്‍ഡ് നടത്തേണ്ട ഇടപെടല്‍ നാളെത്തേ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യും.ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിച്ചു കൊണ്ടാവും മുന്നോട്ട് പോവുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മനു അഭിഷേക് സിംഗ് വിയേ തന്നെ കേസ് നടത്താന്‍ ചുമതലപ്പെടുത്താനാണ് ബോര്‍ഡ് ആലോചിക്കുന്നത്
Post Your Comments